Skip to content

JAM 2020

Joint Admission Test for MSc (ജാം) 2020 ന് അപേക്ഷിക്കാം

രാജ്യത്തെ 20 ഐഐടികളിൽ സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഒമ്പതിന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കാൻപുർ ഐ ഐ ടി ക്കാണ് ഈ വർഷത്തെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല.

കോഴ്സുകൾ
വിവിധ ദ്വിവത്സര എം എസ്സി., ജോയന്റ് എം എസ്സി., പി എച്ച് ഡി ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾ എന്നിവയിലെ പ്രവശനത്തിനാണ് ജാം.

സ്ഥാപനങ്ങൾ
ഭിലായ്, ഭൂവനേശ്വർ, മുംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജോധ്പൂർ, കാൻപൂർ, ഖരഗ്പൂർ, മദ്രാസ്, മാൻഡി, പാലക്കാട്, പട്ന, റൂർഖി, റോപ്പാർ, തിരുപ്പതി, വാരണസി എന്നീ ഐ ഐ ടി കളിലായാണ് പ്രോഗ്രാമുകൾ.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് , അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമാറ്റിക്സ്, മാത്തമാറ്റിക്സ് ആന്റ് കംപ്യൂട്ടിങ്ങ്, അസ്ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ് തുടങ്ങിയ എം എസ്സി പ്രോഗ്രാമുകൾ, കെമിസ്ട്രി, ജിയോളജി ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, അറ്റ്മോസ്ഫിയർ ആന്റ് ഓഷ്യൻ സയൻസ്, മെഡിക്കൽ ഫിസിക്സ്, ന്യൂക്ലിയർ മെഡിസിൻ, മോളിക്കുലർ മെഡിക്കൽ മൈക്രോബയോളജി തുടങ്ങിയ ജോയന്റ് എം എസ് സി പി എച്ച് ഡി മറ്റു ഗവേഷണ അധിഷ്ഠിത പ്രോഗ്രാമുകൾ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി ഉണ്ട്. ബംഗ്ലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ ഐ എസ് സി) ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിലെ ഇന്റഗ്രേറ്റഡ് പി എച്ച്ഡി പ്രോഗ്രാം പ്രവേശനം ജാം അടിസ്ഥാനമാക്കിയാണ്.

യോഗ്യത
ബിരുദമാണ് യോഗ്യത. ജനറൽ/ഒ ബി സി /ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക് . പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം മതി.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
ആറു വിഷയങ്ങളിലാണ് പരീക്ഷ. ബയോടെക്നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് (രാവിലെ 9.30 മുതൽ 12.30 വരെ), കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് (ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ) എന്നീ ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്സ് (ഒരു ശരിയുത്തരം മാത്രമുള്ളത്), മൾട്ടിപ്പിൾ സെലക്ട് (ഒന്നോ കൂടുതലോ ശരിയുത്തരം വരുന്നത്), ന്യൂമെറിക്കൽ ആൻസർ ടൈപ്പ് (സംഖ്യ ഉത്തരമായുള്ളത്, കണ്ടെത്തേണ്ടത്, ചോയ്സ് ഇല്ല) രീതികളിലെ ചോദ്യങ്ങൾ ഉണ്ടാകും. ഒരാൾക്ക് സമയക്രമത്തിന് വിധേയമായി പരമാവധി രണ്ട് പേപ്പറുകൾ അഭിമുഖീകരിക്കാം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം.

അപേക്ഷാ ഫീസ്
വനിതകൾ പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 750 രൂപയും രണ്ടിന് 1050 രൂപയുമാണ്. മറ്റുള്ളവർക്ക് യഥാക്രമം 1500 രൂപ/2100 രൂപ ഓൺലൈനായി എട്ടിന് വൈകീട്ട് 5.30 വരെ നൽകാം. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം, അതിന് അഭിമുഖീകരിക്കേണ്ട പേപ്പർ, അപേക്ഷാർത്ഥിയുടെ യോഗ്യതാ പരീക്ഷ, വിഷയം ഇവയൊക്കെ പരിഗണിച്ച്് പേപ്പർ തെരഞ്ഞെടുക്കണം. അപേക്ഷിച്ചശേഷം, പേപ്പർ മാറ്റാൻ/കൂട്ടിച്ചേർക്കാൻ ഒക്ടോബർ എട്ടുവരെ സൗകര്യം കിട്ടും. മാറ്റത്തിനനുസരിച്ച് അധിക ഫീസ് അടയ്ക്കണം. ജനുവരി ഏഴു മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാഫലം മാർച്ച് 20‐ന് പ്രതീക്ഷിക്കാം. യോഗ്യത നേടുന്നവർ തുടർന്ന് പ്രവേശനത്തിന് അപേക്ഷിക്കണം.

അവസാന തീയതി: 2019 ഒക്ടോബർ 8

വെബ്സൈറ്റ്: www. jam.iitk.ac.in

Categories

Admissions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: